Thursday, September 17, 2009

ഹതാശരുടെ ഹീനകർമ്മങ്ങൾ

കേരളത്തിലെ പ്രതിപക്ഷത്തിനു സ്വബുദ്ധി നഷ്ടമായിരിക്കുന്നു. നിരാശയുടെ അത്യുന്നതങ്ങളിൽ എത്തിയ അവർക്ക് മതിഭ്രമം പിടിച്ചിരിക്കുന്നു. സ്വതെ മന്ദബുദ്ധികളായ കെളവൻ കോൺഗ്രസ്സുകാർ അധികം മിണ്ടാതെ മാറി നിന്ന് കുട്ടിക്കുരങ്ങന്മാരായ യൂത്തന്മാരേയും സതീശന്മാരേയും കൊണ്ട് ചുടു പായസം വാരിക്കുന്നു. ആസ്ഥാന ഗുണ്ട,കണ്ണൂരിൽ ഇരുന്ന് തൊള്ളയിൽ കൊള്ളാത്ത വാക്കുകൾ പറയുന്നു. സി പി എം സംസ്ഥാന സെക്രട്ടറി ഒരാളെ കൊന്ന കേസിൽ പ്രതിയായിരുന്നു എന്നാണ് ആദ്യ ആരോപണം. പത്രക്കാർ അതിന്റെ പൊള്ളത്തരം മനസ്സിലാക്കി മൈന്റ് ചെയ്യാതെ വിട്ടു. ജയരാജനു വെടി ഏറ്റിട്ടില്ല എന്നതായിരുന്നു മൂപ്പരുടെ പിന്നത്തെ വെടി. ജയരാജനെ കൊല്ലാൻ ചെല്ലും ചെലവും കൊടുത്ത് ആളെ വിട്ട ഈ മൂന്നാം കിട ഗുണ്ട അത് പറഞ്ഞപ്പോൾ കേരള ജനത പൊട്ടിച്ചിരിച്ചു. വിഡ്ഡിക്ക് എന്താ വിളിച്ചു പറയാൻ പറ്റാത്തത്.

മുത്തൂറ്റ് പോളിനോട് സംഭാവന ചോദിച്ചു കൊടിയേരി എന്നായി ഈ കോണാപ്പന്റെ അടുത്ത ആരോപണം.പത്രക്കാർ തെളിവുണ്ടൊ എന്ന് ചോദിച്ചു. തെളിവ് ബ ബ്ബ ബ്ബാ..

ഇടതു പക്ഷ മന്ത്രി സഭയുടെ ജനക്ഷേമകരങ്ങളായ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തുന്നതും,ജനം അവയൊകെ അംഗീകരിക്കാൻ തുടങ്ങുകയും ചെയ്യുന്ന കാഴ്ച കണ്ട് പ്രതിപക്ഷത്തിനു സമനില തെറ്റി.
മുത്തൂറ്റ് പോൾ കൊലപാതകമാണ് ഇപ്പോൾ പ്രതിപക്ഷത്തിനു പ്രധാന പ്രശ്നം. നാളിതുവരെയുള്ള കേരള ചരിത്രം നിഷ്പക്ഷമായി പരിശോധിക്കുന്ന ആർക്കും മനസ്സിലാകുന്ന ഒരു സിമ്പിൾ സംഭവമാണ് കേരളത്തിലെ ഗുണ്ടാ സംസ്കാരത്തിന്റെ വളർച്ചയ്ക്ക് കോൺഗ്രസ്സ് വഹിച്ച പങ്ക്. കോടാലിയുടെ പക്കൽ നിന്ന് കാശ് വാങ്ങിയതിനു തെളിവുണ്ട് എന്ന് പിണറായി തുറന്നടിച്ചതോടെ പൊത്തിലേക്ക് പിൻ‌മാറിയ സംശുദ്ധ ധീരനും ചെന്നിയും. ഓം പ്രകാശിന്റെ അപ്പന്റെ ഇന്റെർ‌വ്യു കാണിച്ച് ജനത്തെ കയ്യിലെടുക്കാൻ നോക്കിയ റബ്ബർ ചാനലും ദുബായ് കബളിപ്പിക്കൽ കേസ് പ്രതിയുടെ ചാനലും, ഓം പ്രകാശിന്റെ അപ്പനു ഡയലോഗ് പറഞ്ഞു കൊടുക്കുന്ന ഖദർ ദാരിയുടെ ദൃശ്യങ്ങൾ കൈരളി പീപ്പിൾ ചാനലിൽ കണ്ട് അന്തിച്ചു പോയി. അതിനു ശേഷം ഇവന്മാർ രണ്ടു പേരും എത്ര മര്യാദക്കാർ.

ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച യൂത്തൻ,മരിച്ച പ്രവർത്തകനു കൊടുക്കാൻ സ്വരൂ‍പിച്ച 4 ലക്ഷം രൂപ തിരിമറി നടത്തിയതിനെതിരെ അവന്റെ തന്നെ ആളുകൾ കേന്ദ്ര നേതൃത്ത്വത്തിനു കൊടുത്ത പരാതി പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ പിറ്റേന്നു തന്നെ ആ തുക ആ പ്രവർത്തകന്റെ കുടുംബത്തിൽ കൊണ്ട് ചെന്ന് കൊടുത്തു ഈ ഭൂലോക ചെറ്റ.

ഒരു അടിസ്ഥാനവും ഇല്ലാതെ അനാവശ്യങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യരാകുകയാണ് കേരലത്തിലെ പ്രതിപക്ഷം.ക്രിയാത്മകമായി ഒന്നും പറയാനില്ലാതെ മസ്കറ്റ് ഹോട്ടെലിൽ നിന്ന് ലാർജ്ജും പൈന്റും വീശി,എം എൽ അ ഹോസ്റ്റെലിൽ ഗുണ്ടകൾക്ക് കൂട്ടി കൊടുത്ത് സുഖ ജീവിതം നയിക്കുന്ന ഈ പന്ന....................നെ കേരള ജനത സെപ്റ്റിക്ക് ടാങ്കിൽ മുക്കിയ ചൂലു കൊണ്ട് അടിച്ചോടിക്കും.

ഓ ടൊ: ക്രമ സമാധാന പാലനത്തിനു ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിനു ലഭിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുക്കെർജിയിൽ നിന്നും അവാർഡ് കേരള ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഏറ്റ് വാങ്ങി.. പ്രണാബിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കണം എന്ന് പറഞ്ഞ് സമരം നടത്തുമോ ബ ബ്ബ ബ്ബാ ചാണ്ടി?

2 comments:

  1. ഈ ഭൂകമ്പങ്ങൾ ഒക്കെ നടക്കുമ്പോഴും അശ്ലീലമായ നിശബ്ദത പാലിക്കുന്ന ലീഗിന്റെ സഹിഷ്ണുത കാണുമ്പോൾ ജനം സംശയിച്ചു പോകുന്നു. ഇവന്മാരുടെ ഏതെങ്കിലും വീഡിയൊ സി ഡി കിട്ടിക്കാണുമോ എൽ ഡി എഫ് കാർക്ക്?

    ReplyDelete
  2. കുറ്ചു നാളായി പത്രം വായിക്കുമ്പോള്‍ ഒരു സംശയം ...
    ക്രമസമാധാന തകര്ച എന്നാല്‍ ഗുണ്ടകളേ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നതിനെയാണൊ ?. അങ്ങിനെ എന്കില് കേരളം തീര്ത്തും ക്രമസമാധാനം തകര്‍ന്ന സംസ‍ഥാനം തന്നെ. മ

    ReplyDelete