Thursday, September 17, 2009

ഹതാശരുടെ ഹീനകർമ്മങ്ങൾ

കേരളത്തിലെ പ്രതിപക്ഷത്തിനു സ്വബുദ്ധി നഷ്ടമായിരിക്കുന്നു. നിരാശയുടെ അത്യുന്നതങ്ങളിൽ എത്തിയ അവർക്ക് മതിഭ്രമം പിടിച്ചിരിക്കുന്നു. സ്വതെ മന്ദബുദ്ധികളായ കെളവൻ കോൺഗ്രസ്സുകാർ അധികം മിണ്ടാതെ മാറി നിന്ന് കുട്ടിക്കുരങ്ങന്മാരായ യൂത്തന്മാരേയും സതീശന്മാരേയും കൊണ്ട് ചുടു പായസം വാരിക്കുന്നു. ആസ്ഥാന ഗുണ്ട,കണ്ണൂരിൽ ഇരുന്ന് തൊള്ളയിൽ കൊള്ളാത്ത വാക്കുകൾ പറയുന്നു. സി പി എം സംസ്ഥാന സെക്രട്ടറി ഒരാളെ കൊന്ന കേസിൽ പ്രതിയായിരുന്നു എന്നാണ് ആദ്യ ആരോപണം. പത്രക്കാർ അതിന്റെ പൊള്ളത്തരം മനസ്സിലാക്കി മൈന്റ് ചെയ്യാതെ വിട്ടു. ജയരാജനു വെടി ഏറ്റിട്ടില്ല എന്നതായിരുന്നു മൂപ്പരുടെ പിന്നത്തെ വെടി. ജയരാജനെ കൊല്ലാൻ ചെല്ലും ചെലവും കൊടുത്ത് ആളെ വിട്ട ഈ മൂന്നാം കിട ഗുണ്ട അത് പറഞ്ഞപ്പോൾ കേരള ജനത പൊട്ടിച്ചിരിച്ചു. വിഡ്ഡിക്ക് എന്താ വിളിച്ചു പറയാൻ പറ്റാത്തത്.

മുത്തൂറ്റ് പോളിനോട് സംഭാവന ചോദിച്ചു കൊടിയേരി എന്നായി ഈ കോണാപ്പന്റെ അടുത്ത ആരോപണം.പത്രക്കാർ തെളിവുണ്ടൊ എന്ന് ചോദിച്ചു. തെളിവ് ബ ബ്ബ ബ്ബാ..

ഇടതു പക്ഷ മന്ത്രി സഭയുടെ ജനക്ഷേമകരങ്ങളായ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തുന്നതും,ജനം അവയൊകെ അംഗീകരിക്കാൻ തുടങ്ങുകയും ചെയ്യുന്ന കാഴ്ച കണ്ട് പ്രതിപക്ഷത്തിനു സമനില തെറ്റി.
മുത്തൂറ്റ് പോൾ കൊലപാതകമാണ് ഇപ്പോൾ പ്രതിപക്ഷത്തിനു പ്രധാന പ്രശ്നം. നാളിതുവരെയുള്ള കേരള ചരിത്രം നിഷ്പക്ഷമായി പരിശോധിക്കുന്ന ആർക്കും മനസ്സിലാകുന്ന ഒരു സിമ്പിൾ സംഭവമാണ് കേരളത്തിലെ ഗുണ്ടാ സംസ്കാരത്തിന്റെ വളർച്ചയ്ക്ക് കോൺഗ്രസ്സ് വഹിച്ച പങ്ക്. കോടാലിയുടെ പക്കൽ നിന്ന് കാശ് വാങ്ങിയതിനു തെളിവുണ്ട് എന്ന് പിണറായി തുറന്നടിച്ചതോടെ പൊത്തിലേക്ക് പിൻ‌മാറിയ സംശുദ്ധ ധീരനും ചെന്നിയും. ഓം പ്രകാശിന്റെ അപ്പന്റെ ഇന്റെർ‌വ്യു കാണിച്ച് ജനത്തെ കയ്യിലെടുക്കാൻ നോക്കിയ റബ്ബർ ചാനലും ദുബായ് കബളിപ്പിക്കൽ കേസ് പ്രതിയുടെ ചാനലും, ഓം പ്രകാശിന്റെ അപ്പനു ഡയലോഗ് പറഞ്ഞു കൊടുക്കുന്ന ഖദർ ദാരിയുടെ ദൃശ്യങ്ങൾ കൈരളി പീപ്പിൾ ചാനലിൽ കണ്ട് അന്തിച്ചു പോയി. അതിനു ശേഷം ഇവന്മാർ രണ്ടു പേരും എത്ര മര്യാദക്കാർ.

ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച യൂത്തൻ,മരിച്ച പ്രവർത്തകനു കൊടുക്കാൻ സ്വരൂ‍പിച്ച 4 ലക്ഷം രൂപ തിരിമറി നടത്തിയതിനെതിരെ അവന്റെ തന്നെ ആളുകൾ കേന്ദ്ര നേതൃത്ത്വത്തിനു കൊടുത്ത പരാതി പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ പിറ്റേന്നു തന്നെ ആ തുക ആ പ്രവർത്തകന്റെ കുടുംബത്തിൽ കൊണ്ട് ചെന്ന് കൊടുത്തു ഈ ഭൂലോക ചെറ്റ.

ഒരു അടിസ്ഥാനവും ഇല്ലാതെ അനാവശ്യങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യരാകുകയാണ് കേരലത്തിലെ പ്രതിപക്ഷം.ക്രിയാത്മകമായി ഒന്നും പറയാനില്ലാതെ മസ്കറ്റ് ഹോട്ടെലിൽ നിന്ന് ലാർജ്ജും പൈന്റും വീശി,എം എൽ അ ഹോസ്റ്റെലിൽ ഗുണ്ടകൾക്ക് കൂട്ടി കൊടുത്ത് സുഖ ജീവിതം നയിക്കുന്ന ഈ പന്ന....................നെ കേരള ജനത സെപ്റ്റിക്ക് ടാങ്കിൽ മുക്കിയ ചൂലു കൊണ്ട് അടിച്ചോടിക്കും.

ഓ ടൊ: ക്രമ സമാധാന പാലനത്തിനു ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിനു ലഭിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുക്കെർജിയിൽ നിന്നും അവാർഡ് കേരള ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഏറ്റ് വാങ്ങി.. പ്രണാബിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കണം എന്ന് പറഞ്ഞ് സമരം നടത്തുമോ ബ ബ്ബ ബ്ബാ ചാണ്ടി?

Saturday, May 16, 2009

ചരിത്രം അവസാനിക്കുന്നില്ല



ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് തിരിച്ചടി ഉണ്ടായി.

ഈ തിരിച്ചടി ഇന്ത്യയിലെ ഇടത്പക്ഷം അംഗീകരിക്കുന്നു. ഇതിനുള്ള കാരണങ്ങൾ അനേകങ്ങളാണ്. കാരണങ്ങളുടെ സാംഗത്യവും അതിന്റെ ശാസ്ത്രീയതയും എല്ലാം ഇടതുപക്ഷത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ലെനിൻ പറഞ്ഞ ഒരു കാര്യം ഓർമ്മയിൽ വരുന്നു

“തോൽ‌വി അംഗീകരിക്കുക ,തോൽ‌വിയിൽ നിന്നും പഠിക്കുക”

തീർച്ചയായും തോൽ‌വി അംഗീകരിക്കുന്നു. ഒപ്പം (ഏത് മാർഗ്ഗത്തിലൂടെയാണെങ്കിലും )ജനസമ്മിതി നേടിയ ഇന്ത്യൻ നാ‍ഷണൽ കോൺഗ്രസ്സിനെ അനുമോദിക്കുന്നു. തോൽ‌വിയിൽ നിന്നും പുത്തൻ പാഠങ്ങൾ ഉൾക്കൊള്ളും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

ഐക്യമുന്നണിയെ വിജയിപ്പിക്കാൻ നിർണ്ണായക പങ്ക് വഹിച്ച,പക്ഷപാതപരമായ സമീപനങ്ങൾ സ്വീകരിച്ച കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ഒരു ചിയേർസ്

ജനതയുടെ വിധിയാണ് പ്രധാനം.

ജനതയുടെ വിധിക്ക് മുൻപിൽ ശാസ്ത്രീയതയ്ക്കും പ്രോലിറ്റേറിയനിസത്തിനും പുരോഗമന ചിന്തകൾക്കും എന്ത് സ്ഥാനമാണുള്ളത്? ജനതയാണ് വിധികർത്താക്കൾ.. അവരുടെ തീരുമാനത്തിനു മുൻപിൽ പ്രണാമം

ചരിത്രം ഇന്നേ കൊണ്ട് അവസാനിക്കുന്നില്ല(കാരണം അത് ഇന്നലെ അല്ലല്ലൊ തുടങ്ങിയത്)

ജയപരാജയങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിൽ തികച്ചും സ്വാഭാവികം തന്നെ.

സ്ഥിതിസമത്വത്തിനും, തൊഴിലാളിവർഗ്ഗത്തിന്റേയും സാധാരണക്കാരന്റേയും ഉന്നമനത്തിനും വേണ്ടി ഇന്ത്യയിലെ ഇടതുപക്ഷം എന്നും നിലകൊള്ളും എന്ന് ഒരിക്കൽ കൂടെ ഉറക്കെ പറയുന്നു.

എല്ലാ പരാജയങ്ങളും ഒരു വലിയ വിജയത്തിലേക്കുള്ള ചവിട്ട് പടിയാണെന്ന പഴയ മൊഴി വീണ്ടും ആവർത്തിക്കുന്നു.

ഈ പ്രതികൂല സാഹചര്യത്തിലും വിജയിച്ച സ:എം ബി രാജേഷും:പി കെ ബിജുവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു

അതോടപ്പൊം ജയിക്കാനായി മാത്രം ജനിച്ച സ: പി കരുണാകരനും സ:സമ്പത്തിനും നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ

ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും..

പഴി പറയുന്നവർക്കും ചതിച്ചവർക്കും പരിഹസിച്ചു ചിരിക്കുന്നവർക്കും അകലങ്ങളിൽ ഇരുന്ന് ആശ്വസിക്കുന്നവർക്കും നല്ല നമസ്കാരം...

ഇത്രയും കനത്ത ബാഹ്യ പ്രേരണകൾക്കിടയിലും ഇടതു പക്ഷത്തിനു വോട്ട് ചെയ്ത പ്രബുദ്ധരായ ഇന്ത്യൻ വോട്ടർക്ക് ഊഷ്മളാലിംഗനം.. ഒരുപാട് നന്ദി,സ്നേഹം...

അഭിവാദനങ്ങൾ